2 ശമൂവേൽ 3 : 1 (MOV)
ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാല്‍ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
2 ശമൂവേൽ 3 : 2 (MOV)
ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .
2 ശമൂവേൽ 3 : 3 (MOV)
കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;
2 ശമൂവേൽ 3 : 4 (MOV)
ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവന്‍ ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവന്‍ ;
2 ശമൂവേൽ 3 : 5 (MOV)
ദാവീദിന്റെ ഭാര്യയായ എഗ്ളാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍ . ഇവരാകുന്നു ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ചവര്‍.
2 ശമൂവേൽ 3 : 6 (MOV)
ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേര്‍ ശൌലിന്റെ ഗൃഹത്തില്‍ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
2 ശമൂവേൽ 3 : 7 (MOV)
എന്നാല്‍ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടുനീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കല്‍ ചെന്നതു എന്തു എന്നു ചോദിച്ചു.
2 ശമൂവേൽ 3 : 8 (MOV)
അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതുഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
2 ശമൂവേൽ 3 : 9 (MOV)
ശൌലിന്റെ ഗൃഹത്തില്‍നിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‍വാന്‍ തക്കവണ്ണം
2 ശമൂവേൽ 3 : 10 (MOV)
യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാല്‍ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
2 ശമൂവേൽ 3 : 11 (MOV)
അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.
2 ശമൂവേൽ 3 : 12 (MOV)
അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
2 ശമൂവേൽ 3 : 13 (MOV)
അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
2 ശമൂവേൽ 3 : 14 (MOV)
ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
2 ശമൂവേൽ 3 : 15 (MOV)
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കല്‍നിന്നു വരുത്തി.
2 ശമൂവേൽ 3 : 16 (MOV)
അവളുടെ ഭര്‍ത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോടുനീ മടങ്ങിപ്പോക എന്നു പറഞ്ഞു.
2 ശമൂവേൽ 3 : 17 (MOV)
അവന്‍ മടങ്ങിപ്പോയി, എന്നാല്‍ അബ്നേര്‍ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നതു.
2 ശമൂവേൽ 3 : 18 (MOV)
ഇപ്പോള്‍ അങ്ങനെ ചെയ്‍വിന്‍ ; ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകലശത്രുക്കളുടെ കയ്യില്‍നിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
2 ശമൂവേൽ 3 : 19 (MOV)
അങ്ങനെ തന്നേ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിന്നും ബെന്യാമീന്‍ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനില്‍ പോയി.
2 ശമൂവേൽ 3 : 20 (MOV)
ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
2 ശമൂവേൽ 3 : 21 (MOV)
അബ്നേര്‍ ദാവീദിനോടുഞാന്‍ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കല്‍ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.
2 ശമൂവേൽ 3 : 22 (MOV)
അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.
2 ശമൂവേൽ 3 : 23 (MOV)
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
2 ശമൂവേൽ 3 : 24 (MOV)
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
2 ശമൂവേൽ 3 : 25 (MOV)
അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.
2 ശമൂവേൽ 3 : 26 (MOV)
യോവാബ് ദാവീദിന്റെ അടുക്കല്‍നിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കല്‍നിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
2 ശമൂവേൽ 3 : 27 (MOV)
അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
2 ശമൂവേൽ 3 : 28 (MOV)
ദാവീദ് അതു കേട്ടപ്പോള്‍ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
2 ശമൂവേൽ 3 : 29 (MOV)
അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 3 : 30 (MOV)
അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തില്‍ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
2 ശമൂവേൽ 3 : 31 (MOV)
ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടുംനിങ്ങളുടെ വസ്ത്രം കീറി ചാകൂശീല ഉടുത്തു അബ്നേരിന്റെ മുമ്പില്‍ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ് രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
2 ശമൂവേൽ 3 : 32 (MOV)
അവര്‍ അബ്നേരിനെ ഹെബ്രോനില്‍ അടക്കം ചെയ്തപ്പോള്‍ രാജാവു അബ്നേരിന്റെ ശവകൂഴിക്കല്‍ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
2 ശമൂവേൽ 3 : 33 (MOV)
രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാല്‍അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
2 ശമൂവേൽ 3 : 34 (MOV)
നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പില്‍ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
2 ശമൂവേൽ 3 : 35 (MOV)
നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോള്‍സൂര്യന്‍ അസ്തമിക്കും മുമ്പെ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
2 ശമൂവേൽ 3 : 36 (MOV)
ഇതു ജനമെല്ലാം അറിഞ്ഞപ്പോള്‍രാജാവു ചെയ്തതൊക്കെയും സര്‍വ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്കും ബോധിച്ചു.
2 ശമൂവേൽ 3 : 37 (MOV)
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
2 ശമൂവേൽ 3 : 38 (MOV)
രാജാവു തന്റെ ഭൃത്യന്മാരോടുഇന്നു യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
2 ശമൂവേൽ 3 : 39 (MOV)
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39

BG:

Opacity:

Color:


Size:


Font: